നിർമലം പുതുയുഗം ശിചിത്വ പരിപാടി
November 4, 2026
ശുചിത്വവും മാലിന്യമുക്തവുമായ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജനകീയ ശുചിത്വ ക്യാമ്പയിനാണ് “നിർമ്മലം – പുതുയുഗം”. പൊതുസ്ഥലങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനും മാലിന്യസംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളിൽ ശുചിത്വബോധം വളർത്തുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നു. ജനപങ്കാളിത്തത്തോടെ വൃത്തിയുള്ളതും സുന്ദരവുമായ ശുചിത്വ കേരളം സൃഷ്ടിക്കാം.