പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

അനീസ കോടാലി

പ്രസിഡൻ്റ്

വി എം ജംഷാദ് മാസ്റ്റർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹാരിഫ എൻ വി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് മുസ്തഫ എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലുത്ത്ഫാ ബീഗം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ആഷിഖ് ടി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം:ഏറനാട് താലൂക്ക്, മലപ്പുറം ജില്ല, കേരളം

വാർഡുകൾ:- 23, നിയമസഭാമണ്ഡലം: മലപ്പുറം, ലോകസഭാമണ്ഡലം: മലപ്പുറം

വില്ലേജുകൾ : പൂക്കോട്ടൂർ ,മൊറയൂർ

ആകെ ജനസംഖ്യ (2011) : 37636

വിസ്തീർണ്ണം: 20.63  ച.കി.മി

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1956-ല്‍ പൂക്കോട്ടൂരംശം മാത്രം ഉള്‍പ്പെടുത്തി രൂപം കൊണ്ട പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ പിന്നീട് വള്ളുവമ്പ്രം അംശവും ഉള്‍ക്കൊണ്ടു. കറുത്തേടത്ത് അബ്ദുവിനെ ബില്‍-കളക്ടര്‍ കം പ്യൂണായി നിയമിച്ചു. തദ്ദേശവാസികള്‍ കൂട്ടം കൂടിയിരുന്ന് അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ആദ്യപ്രസിഡന്റായ കാരാട്ട് മുഹമ്മഹാജിയെ തെരഞ്ഞെടുത്തത്. പുല്ലാര ഭഗവതി ക്ഷേത്രം, ചോഴക്കാട് ക്ഷേത്രം തുടങ്ങി ഒട്ടനവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 13, 2026

മിനി ഊട്ടി

പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്നും അരിമ്പ്ര ഭാഗത്തേക് ഏകദേശം 4 കി മി പോയാൽ കാണാൻ പറ്റുന്ന വളരെ മനോഹരമായ സ്ഥലമാണ് മിനി ഊട്ടി രാവിലെ 6 മണിമുതൽ 9 വരെയും ,വൈകുന്നേരം 4 മണിമുതൽ 7 മണിവരേയും സന്ദർശിച്ച് മനോഹാരിത ആസ്വദിക്കാവുന്നകാണ്.

പുതിയ വാർത്ത